അഭിരാമി എസ്ഐ: അരുന്ധതിവര്‍മയാകുന്നു

മാധവ് രാംദാസിന്റെ ‘അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരികെ എത്തിയ അഭിരാമി എസ്ഐ: അരുന്ധതിവര്‍മയാകുന്നു. മനോജ് പാലോടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ”ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് എസ്ഐ: അരുന്ധതിവര്‍മ എന്ന കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. പത്തോളം വനിതാ പൊലീസുകാരും ഒരു എസ്ഐയുമുള്ള വനിതാ പൊലീസ് സ്റ്റേഷനിലേക്കു പൊലീസ് ഡ്രൈവറായി രാമകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍. ആസിഫ് അലിയാണു രാമകൃഷ്ണനാവുന്നത്. സുധീര്‍ കരമന, സുനില്‍ സുഖദ, തമ്പി ആന്റണി, നോബി, ഷൈജു ജനനി അയ്യര്‍, ലെന, രചന നാരായണന്‍കുട്ടി, ശ്രുതി ലക്ഷ്മി തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങള്‍

Enhlish Summary : Abhirami to become Sub Inspector Arundhadhi