ആകാശിന്റെ ചൈനീസ് പതിപ്പ്


ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ വിലക്കുറവുകൊണ്ട് അത്ഭുതം തീര്‍ക്കുന്ന ചൈനാക്കാരനെ നിക്ഷ്പ്രഭനാക്കിയാണ് ഇന്ത്യ സ്വന്തം ടാബ്ലറ്റ് പിസി അവതരിപ്പിച്ചത്. 3000 രൂപയ്ക്ക് ടാബ്ലറ്റോ എന്ന് അത്ഭുതപ്പെട്ടവരും, ഇതിനേക്കാള്‍ വിലക്കുറവില്‍ ചൈനീസ് പിസി വരും എന്ന് കാത്തിരിക്കുന്നവരും ഏറെയുണ്ട്.
ആകാശിന്റെ ചൈനീസ് പതിപ്പ് എന്ന് പറയാവുന്ന ഒന്നാണ് MID via 8650. ഇതിന്റെ വില 70 ഡോളറിനടുത്താണ്.
7.75X5 ഇഞ്ചാണ് ഇതിന്റെ വലുപ്പം. റെസിസ്റ്റിവ് ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. 800 mhz പ്രൊസസര്‍, ക്യാമറ,2 ജി.ബി ഹാര്‍ഡ് ഡ്രൈവ്, മൈക്രോ SD കാര്‍ഡ് റീഡര്‍, 256 m.bഎന്നിവയുമുണ്ട്. രണ്ട് യു.എസ്.ബി പോര്‍ട്ടും, ഒരു എതര്‍നെറ്റ് പോര്‍ട്ടുമുണ്ട്. 1.5 മുതല്‍ 3 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ്.
ആന്‍ഡ്രോയ്ഡ് 2.2 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.
ഇബേയിലും മറ്റും 4999 രൂപയാണ് വില. ഈ മോഡലില്‍ 3ജി, വൈഫി എന്നിവയും ഉണ്ട്.

Comments

comments