ചെറിയൊരു സ്പെല്‍ചെക്കര്‍


വേര്‍ഡ് പ്രൊസസറുകളില്‍ സ്പെല്‍ ചെക്ക് ചെയ്യാനുള്ള സംവിധാനം ബില്‍റ്റ് ഇന്നായി തന്നെയുണ്ടാവും. എന്നാല്‍ എല്ലാ പ്രോഗ്രാമുകളിലും ഇത് ലഭ്യമാവുകയില്ല. നോട്ട് പാഡ് പോലുള്ള ബേസിക് എഡിറ്ററുകളൊന്നും സ്പെല്‍ ചെക്കിങ്ങ് സംവിധാനം ഉള്ളതല്ല. അതിന് ഉപയോഗിക്കാവുന്ന ചെറിയൊരു പ്രോഗ്രാമാണ് tinySpell.
Tinyspell - Compuhow.com
tinySpell ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിസ്റ്റം ട്രേയിലാണ് കാണപ്പെടുക. റിയല്‍ടൈമായി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഈ പ്രോഗ്രാം നിരീക്ഷിച്ചുകൊണ്ടിരിക്കും. തെറ്റുകള്‍ കണ്ടെത്തിയാല്‍ പ്രോഗ്രാം ടാസ്ക് ബാര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് റിപ്ലേസ്മെന്‍റ് വേഡുകള്‍ കാണാവുന്നതാണ്. തെറ്റ് കണ്ടെത്തുമ്പോള്‍ സൗണ്ട് അലര്‍ട്ടും ലഭിക്കും.
കോപ്പി ചെയ്യുന്ന അസരത്തിലും തെറ്റ് കണ്ടെത്തിയാല്‍ അലെര്‍ട്ട് ലഭിക്കും. സെറ്റിങ്ങ്സില്‍ പല മോഡിഫിക്കേഷനുകളും വരുത്താനാവും.

http://tinyspell.numerit.com/

Comments

comments