പോലീസുകാരുടെ സിനിമ


Dial 1091 - Keralacinema.com
ഇന്ന് സമൂഹത്തില്‍ നടക്കുന്ന സ്ത്രീ പീഠനങ്ങളിലേറെയും മൊബൈല്‍ ഫോണ്‍ ദുരുപയോഗം വരുത്തി വെക്കുന്നതാണ്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന വിഷയത്തെ ആധാരമാക്കി ഒരു പോലീസ് ഓഫീസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡയല്‍ 1091. സാന്‍റോ തട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് കൊടുങ്ങല്ലൂര്‍ സി.ഐ എം. സുരേന്ദ്രനാണ്. കെ.ഡി.കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാലു അലക്സ്, രാജിവ് മേനോന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരഭിനയിക്കുന്നു. ആറ് പെണ്‍കുട്ടികള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments