സലിം അഹമ്മദിന്റെ പുതിയ ചിത്രം



ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ സംവിധായകന്‍ സലിം അഹമ്മദ് പുതിയ സിനിമ സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന ഈ ചിത്രത്തിനിട്ടിരിക്കുന്ന പേര് കുഞ്ഞനന്തന്റെ കട എന്നാണ്. റസൂല്‍ പൂക്കുട്ടി ശബ്ദലേഖനവും, മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സലിംകുമാറിനും ഒരു പ്രധാന വേഷമുണ്ട്. കണ്ണൂര്‍ പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്.

Comments

comments