ഷോര്‍്ട്ട് കട്ട് കീ – കൂടുതല്‍ കാര്യങ്ങള്‍


Ctrl – കണ്‍ട്രോള്‍ എന്ന വാക്കിന്റെ ഷോര്‍ട്ട് രൂപമാണ് Ctrl. എന്നത്. Ctrl key ഉപയോഗിച്ച് സാധാരണ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഷോര്‍ട്ട്കട്ടാണ് CTRL + ALT + DEL. അതായത് ഈ മൂന്ന് കീകള്‍ ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തെ അവസാനിപ്പിക്കുന്നതിനോ, കമ്പ്യൂട്ടര്‍ ക്ലോസ് ചെയ്യുന്നതിനോ (Shut down) സാധിക്കുന്നു. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട കീയാണ് Ctrl.

Alt – Alt എന്നത് Alternative എന്നതിന്റെ ചുരുക്കരൂപമാണ്. മോഡിഫൈയര്‍ കീ എന്നും ഇതിനെ വിളിക്കുന്നു. സ്‌പെയ്‌സ് ബാറിന് അടുത്താണ് ഈ കീ യുടെ സ്ഥാനം. CTRL + ALT + DEL എന്ന് പ്രധാനപ്പെട്ട ഷോര്ട്ട് കട്ട് ഉപയോഗിക്കുന്നതിന് Alt key പ്രധാനമായി ഉപയോഗിക്കുന്നു. 

Shift key – Shift key സാധാരണയായി ഉപയോഗിക്കുന്നത് ഒരു ക്യാപിറ്റല്‍ അക്ഷരം ടൈപ്പ് ചെയ്യുന്നതിനാണ്. കീബോര്‍ഡിന്റെ ഇടത്തും വലത്തുമായി Ctrl കീയുടെ മുകളിലായാണ് Shoft കീ സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ കീബോര്‍ഡ് ഷോര്‍ട്ട്കട്ടില്‍ Shift കീ പ്രധാന പങ്കാണ് വഹിക്കുന്നത്. ഉദാഹരണമായി Shoft Key അമര്‍ത്തി ഏറോ കീ (Arrow key) അതിന്റെ കൂടെ അമര്‍ത്തിയാല്‍ ഏതു ഭാഗത്തേക്ക് ആണോ ഏറോ കീ നോക്കുന്നത് ആ ഭാഗത്തേക്ക് വാക്കുകള്‍ സെലക്ട് ചെയ്യപ്പെടും. 

ALT, CTRL, Shift – ഈ മൂന്ന് കീകളെ പൊതുവെ മോഡിഫൈയര്‍ കീ എന്നാണ് വിളിക്കുന്നത്. കമ്പ്യൂട്ടറില്‍ ചെയ്യുന്ന വര്‍ക്കുകളെ എളുപ്പത്തില്‍ അലങ്കരിക്കന്നതിന് ഈ മൂന്ന് കീകളും സുപ്രധാന പങ്കാണ് വഹിക്കുന്നത്. മൗസ് ഉപയോഗിച്ച് ചെയ്യേണ്ട നിരവധി പ്രയോഗങ്ങള്‍ ഈ മൂന്ന് കീകളുടെ സഹായത്തോടെ ചെയ്യാവുന്നതാണ്. 

Arrow ksey – key boardല്‍ സ്റ്റാന്റേര്‍ഡ് കീയുടെയും നമ്പര്‍ കീകളുടെയും ഇടയിലാണ് ഏറോ കീകള്‍ കാണുന്നത്. നാല് ഏറോ കീകളാണുള്ളത്. ഇടതുവശത്തേക്ക് നോക്കുന്ന കീ, -left arrow (back arrow), മുകളിലേക്ക് നോക്കുന്ന കീ – up arrow, താഴെക്ക് നോക്കുന്ന കീ – down arrow, വലതുവശത്തേക്ക് നോക്കുന്ന കീ – right arrow (forward arrow).

പ്രധാനമായി ഏറോ കീകള്‍ ഉപയോഗിക്കുന്നത്:
1. ക്‌സെര്‍ വശങ്ങളിലേക്കും മുകളിലേക്കും താഴെക്കും നീക്കുന്നതിന്.
2. ഷോര്‍ട്ട് കട്ട് കീയായി പ്രവര്‍ത്തിക്കുന്നു. ഉദാ: Atl ഉം ഇടതുവശത്തെ ഏറോകീയും ഒന്നിച്ചമര്‍ത്തിയാല്‍ ഇന്റര്‍നെറ്റില്‍ ഒരു പേജ് പിന്നോട്ട് മറിയും. 

3. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ഒരക്ഷരമോ ഒരു രൂപമോ ചലിപ്പിക്കുന്നതിന്
4. ഒരു ഡോക്യുമെന്റില്‍ വാക്കുകളോ വാചകങ്ങളോ സെലക്ട് ചെയ്യുന്നതിന് Shift കീയുടെ കൂടെ ഏറോകള്‍ കീ ഒന്നിച്ചമര്‍ത്തിയാല്‍ മതി.
5. മൗസ് പോയിന്റര്‍ മൗസിന്റെ സഹായമില്ലാതെ മാറ്റുന്നതിന്.

Caps lock – ക്യാപിറ്റല്‍സ് ലോക്ക് കീ സാധാരണയായി ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലെ ക്യാപിറ്റല്‍ ലെറ്ററുകള്‍ ടൈപ്പ് ചെയ്യുന്നതിനാണ്. Caps lock അമര്‍ത്തിയാല്‍ കീബോര്‍ഡിന്റെ വലതുവശത്ത് ഏറ്റവും മീതെ Czps Lock ലെഡ് കത്തിനില്‍ക്കും. പാസ്സ് വേര്‍ഡ് നിര്‍മ്മിക്കുമ്പോള്‍ Caps Lock പ്രധാനപ്പെട്ട ഘടകമായി മാറും. പല അവസരങ്ങളിലും പാസ്സ് വേര്‍ഡും യൂസര്‍ നെയിം ഉണ്ടാക്കുമ്പോള്‍ ക്യാപ് ലോക്ക് ഒരു തടസ്സമായി മാറാം. അതുകൊണ്ടു തന്നെ ഉപയോഗിക്കുന്ന വാക്കുകള്‍ caps lock key ഉപയോഗിക്കാതെ നിര്‍മ്മിച്ചതാണെന്ന് ഉറപ്പു വരുത്തണം. Lower Case, Upper case എന്നീ അക്ഷരങ്ങളില്‍ ടൈപ്പു ചെയ്യുന്നതിനും Capx Lock ഉപയോഗിക്കുന്നു.

Comments

comments