വിമല രാമന്‍ മടങ്ങിവരവിനൊരുങ്ങുന്നു



ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദധനേടിയ നടിയാണ് വിമല രാമന്‍. പ്രമുഖ താരങ്ങളോടൊപ്പെമെല്ലാം അഭിനയിച്ചെങ്കിലും പിന്നീട് അവസരങ്ങള്‍ കിട്ടിയില്ല. മറ്റ് ഭാഷകളിലും ശ്രദ്ധ നേടാന്‍ വിമല രാമന് കഴിഞ്ഞില്ല.
ഇപ്പോള്‍ വിമല മടങ്ങിവരവിനൊരുങ്ങുന്നു. മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടേണിംഗ് പോയിന്റ് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ഗൗതം, രാഹുല്‍ പിള്ള, കലാഭവന്‍മണി എന്നിവരാണ് പ്രധാന നടന്‍മാര്‍. സായ് സുഭിക്ഷ മുവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അധ്യാപികയുടെ വേഷമാണ് വിമലക്ക്.

Comments

comments