വാഹനാപകടത്തില്‍ ജഗതിക്ക് പരിക്ക്



മലയാള സിനിമയിലെ പ്രമുഖ നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്കേറ്റു. കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കടുത്ത് പാണമ്പ്ര എന്ന സ്ഥലത്ത് വച്ചാണ് ആക്‌സിഡന്റ് നടന്നത്. ജഗതിയുടെ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്. ജഗതിയെ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങുകയായിരുന്നു ജഗതി.

Comments

comments