മോഹന്‍ലാല്‍-ദുള്‍ഖര്‍ ചിത്രം താമസിക്കും



മോഹന്‍ലാല്‍, ദുള്‍ഖര്‍ സല്‍മാന്‍ എന്നിവരെ നായകരാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈകും. അടുത്ത വര്‍ഷം പകുതിയോടെയേ ചിത്രം ആരംഭിക്കു. നിലവില്‍ പ്രിയദര്‍ശനുള്ള തിരക്ക് മൂലമാണ് ചിത്രം നീട്ടിവച്ചത്. പ്രിയദര്‍ശന്റെ കമാല്‍, ധമാല്‍, മലാമാല്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഉടന്‍ തന്നെ നാടോടികള്‍ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ഹിന്ദിയില്‍ ആരംഭിക്കും. ഇതിന് ശേഷമേ മലയാള ചിത്രം ആരംഭിക്കൂ.

Comments

comments