തരക്കേടില്ലാത്ത വിജയം നേടിയ റണ്‍ ബേബി റണ്ണില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വീണ്ടും ഒരു ചിത്രത്തിനായി മോഹന്‍ലാല്‍ ജോഷി ടീം ഒന്നിക്കുന്നതായി വാര്‍ത്ത. എസ്.എന്‍ സ്വാമി തിരക്കഥയെഴുതുന്ന ഈ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും. ഡി കമ്പനി എന്ന ഹ്രസ്വചിത്രങ്ങളുടെ സമാഹാരത്തിലും ലാലിനെ നായകനാക്കി ജോഷി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. കര്‍മ്മയോദ്ധയില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ തുടര്‍ന്ന് സിദ്ദിഖിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്‍ മെന്‍, ജോണി ആന്റണിയുടെ ആറു മുതല്‍ അറുപതുവരെ എന്നീ ചിത്രങ്ങളിലാവും അഭിനയിക്കുക. അതിന് ശേഷമാകും ജോഷി ചിത്രം.
Home » Keralacinema » Malayalam Cinema News » മോഹന്‍ലാല്‍ ജോഷി ടീം വീണ്ടും