മോഹന്‍ലാലും കാവ്യയും ഒരുമിക്കുന്നു



മാടമ്പി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും, കാവ്യ മാധവനും ഒരുമിക്കുന്നു. റണ്‍ ബേബി റണ്ണിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ലോക്പാല്‍ എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. എസ്.എന്‍ സ്വാമിയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അഴിമതിക്കെതിരായ ഒരു സാധാരണക്കാരന്റെ പേരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്.എല്‍ വിമല്‍കുമാര്‍, വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന ബാലന്‍ വിജയന്‍, എം. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഹാപ്പി ആന്‍ഡ് റൂബി സിനിമാസാണ് ബാനര്‍.

Comments

comments