മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നിന്ന് പുറത്ത് !



സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ മീര ജാസ്മിന്‍ നായികയാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വിവരം അനുസരിച്ച് ഇത് സാധ്യമാകാനിടയില്ല. സത്യന്‍ അന്തിക്കാട് ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നുവെന്നാണ് അറിയുന്നത്.
മികച്ച ചിത്രങ്ങളൊന്നും ലഭിക്കാതെ നിലനില്പിന് പാടുപെടുന്ന അവസ്ഥയാണ് മീരയ്ക്കിപ്പോള്‍. കഴിഞ്ഞ സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം ഇന്നത്തെ ചിന്താവിഷയത്തില്‍ മീര നായികയായിരുന്നു. എന്നാല്‍ തിരക്ക് മൂലം പല അവസരങ്ങളിലും ഷൂട്ടിംഗ് മുടങ്ങുകയും, മോഹന്‍ലാല്‍ വരെ മീര ജാസ്മിനെ കാത്ത് ഇരിക്കേണ്ടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇതിനാല്‍ ഇനി മീരയെ കാസ്റ്റ് ചെയ്യില്ല എന്ന് സംവിധായകന്‍ തീരുമാനമെടുത്തിരുന്നു പോലും. എന്തായാലും മീര ജാസ്മിന്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താകുന്ന അവസ്ഥയിലാണ്.

Comments

comments