മമ്മൂട്ടി വോളിബോള്‍ കോച്ച്



മമ്മൂട്ടി വോളിബോള്‍ കോച്ചിന്റെ വേഷത്തില്‍ വരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സിനെ കേന്ദ്രീകരിച്ചുള്ള വിഷയമാണ് പ്രതിപാദിക്കുന്നത്. ചിത്രത്തിന്റെ രചന വൈ.വി രാജേഷ്. ചിത്രത്തിന് പേരിട്ടിട്ടില്ല. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നറിയുന്നു. ട്രാവന്‍കൂര്‍ ലോഡ്ജ് എന്ന പേരില്‍ ബ്യൂട്ടിഫുള്‍ ടീമിന്റെ ഒരു ചിത്രം വി.കെ പ്രകാശ് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും അത് മമ്മൂട്ടി ചിത്രത്തിന് ശേഷമേ ഉണ്ടാകൂ.

Comments

comments