മമ്മൂട്ടി –ദിലീപ് ഒരുമിക്കുന്നു



തോംസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും, ദിലീപും ഒരുമിക്കുന്നു. കാര്യസ്ഥന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് തോംസണ്‍. സിബി കെ‌. തോമസ്, ഉദയ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫാണ്. മേഘം, കളിയൂഞ്ഞാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ മുമ്പ് ഒരുമിച്ചിട്ടുണ്ട്.

Comments

comments