മഞ്ജു ഇനി പൃഥ്വിയുടെയും കുഞ്ചാക്കോയുടെയും നായിക



മുംബയ് പൊലീസ് എന്ന സിനിമയ്ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാവുന്നു. ഹൗ ഓള്‍‍ഡ് ആര്‍ യു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ രചിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. കഥപറയാന്‍ തൃശൂരിലെ വീട്ടിലെത്തിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ കഥ മുഴുവന്‍ കേട്ടപ്പോള്‍ മഞ്ജുവിന് പൂര്‍ണസമ്മതമായി. ഇനിയൊരു കഥകൂടിയുണ്ടെന്ന് റോഷന്‍ പറഞ്ഞപ്പോള്‍ അതു കേള്‍ക്കാനും മഞ്ജു റെഡി. രണ്ടാമത്തെ കഥയും ഒാകെ. അങ്ങനെ ഒരുകഥ പറയാന്‍ പോയ റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത രണ്ടുസിനിമയിലും മഞ്ജുവാര്യര്‍ നായികയാവുകയാണ്. രണ്ടാമത്തെ ചിത്രത്തില്‍ പൃഥ്വിരാജാണ് മഞ്ജുവിന്റെ നായകന്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിൽ നിരുപമ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. സിനിമയുടെ പേരു പോലെ പ്രായം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്.

Comments

comments