ബാവുട്ടിയുടെ നാമത്തില്‍ ആരംഭിക്കുന്നു



മമ്മൂട്ടിയെ നായകനാക്കി ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍. രഞ്ജിത് തിരക്കഥയെഴുതി, കാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ 15 ന് ആരംഭിക്കും. കാവ്യ മാധവനാണ് ചിത്രത്തില്‍ നായിക. ശങ്കര്‍ രാമകൃഷ്ണന്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Comments

comments