തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്ന് അര്‍ച്ചന കവി



അടുത്തിടെ റിലീസായ അറവാന്‍ എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയമാണ് അര്‍ച്ചന കവി കാഴ്ചവെച്ചത്. ഇതിന്റെ റിലീസിന് ശേഷം നടന്ന ഒരിന്റര്‍വ്യവില്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നും, തന്റെ സ്വന്തം കണ്ടെത്തിയ വഴികളിലൂടെയാണ് താന്‍ നടക്കുന്നതെന്നും അര്‍ച്ചന കവി പറഞ്ഞു, നീലത്താമരയിലൂടെയാണ് അര്‍ച്ചനയുടെ സിനിമ പ്രവേശനം. തമിഴ് തനിക്കിണങ്ങുന്ന ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെന്നും ഇവര്‍ പറയുന്നു. മാഡ് ഡാഡ് ആണ് അര്‍ച്ചനയുടെ അടുത്ത മലയാളം ചിത്രം. ഫൈവ് വേദവ് എന്ന തെലുങ്ക് ചിത്രത്തിനും കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

Comments

comments