ടി. ദാമോദരന്‍ അന്തരിച്ചു



മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് ചിത്രങ്ങളുടെ എഴുത്ത്കാരന്‍ ടി.ദാമോദരന്‍ അന്തരിച്ചു .77 വയസായിരുന്നു. അന്‍പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ നിരവധി ചിത്രങ്ങള്‍ ഇദ്ധേഹത്തിന്റേതായുണ്ട്. ഐ.വി ശശി, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. ആര്യന്‍, അങ്ങാടി, ആവനാഴി, വാര്‍ത്ത, ഈ നാട്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നിങ്ങനെ രാഷ്ട്രീയ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ മകളാണ്.

Comments

comments