ടിനിടോം നായകനാകുന്നു.



അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് ടിനിടോം. മിമിക്രിയിലൂടെ സിനിമ രംഗത്തെത്തിയ ടിനി പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോള്‍ ടിനി നായകനുമാകുന്നു.
ഔട്ട ഓഫ് ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ടിനി നായകവേഷം ചെയ്യുന്നത്. അടുത്തകാലത്ത് നിരവധി ന്യുജനറേഷന്‍ തമിഴ് സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച അനൂപ് ജയകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌ക്രിപ്റ്റും ഇദ്ദേഹത്തിന്റെ തന്നെ. എപിക് ക്രിയേഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ മനാഫാണ് നിര്‍മ്മാണം. മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments