ജയറാം-കമല്‍ വീണ്ടും



സ്വപ്നസഞ്ചാരിക്ക് ശേഷം കമല്‍ വീണ്ടും ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നു. പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രം കോമഡി സബ്ജക്ടായിരിക്കും. കമല്‍ ഇപ്പോള്‍ സെല്ലുലോയ്ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ആദ്യ മലയാള സിനിമനിര്‍മ്മാതാവ് ജെ.സി ഡാനിയേലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രിഥ്വിരാജ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജയറാം ഇപ്പോള്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മദിരാശിയിലഭിനയിക്കുകയാണ്.

Comments

comments