കുഞ്ഞനന്തന്റെ കട ഡിസംബറില്‍ തുടങ്ങും



ആദാമിന്റെ മകന്‍ അബുവിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞനന്തന്റെ കട ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തിന്റെ സ്ക്രിപ്റ്റും, നിര്‍മ്മാണവും സലിം അഹമ്മദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. സലിംകുമാറിനും ഒരു പ്രധാന വേഷം ഈ ചിത്രത്തിലുണ്ട്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം.

Comments

comments