കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ തീയേറ്ററില്‍



ഇക്കൊല്ലത്തെ ബിഗ് റിലീസ് എന്ന് വിശേഷിപ്പിക്കാവുന്ന ദി കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ തീയേറ്ററുകളിലെത്തി. മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ നായകവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ഏറെക്കാലത്തിന് ശേഷം രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന് വേണ്ടി തിരക്കഥയെഴുതുന്ന ചിത്രമാണ് ഇത്.
സംവിധായകനെയും താരങ്ങളെയും സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു ചിത്രമാണ് ഇത്. ഷാജി കൈലാസിന്റെ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. മമ്മൂട്ടി അഞ്ച് ഫ്‌ളോപ്പുകള്‍ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഇത്. സുരേഷ് ഗോപിയുടെ സമീപകാല ചിത്രങ്ങള്‍ യാതൊരു ചലനവും തീയേറ്ററുകളില്‍ സൃഷ്ടിച്ചില്ല.
കേരളത്തില്‍ 150 തീയേറ്ററുകളിലും, ആകെ ഇരുനൂറ് തിയേറ്ററുകളിലുമാണ് റിലീസ്.

Comments

comments