ഒഴിമുറി റിലീസിനൊരുങ്ങി



തലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒഴിമുറി റിലീസിന് തയ്യാറായി. ഒഴിമുറിയുടെ സ്ക്രിപ്റ്റ് എഴുതിയത് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ജയമോഹനാണ്. പി.എന്‍ വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, ആസിഫ് അലി, ശ്വേത മേനോന്‍, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ലാല്‍ അച്ഛന്റെ വേഷത്തിലും, അസിഫ് അലി മകന്റെ വേഷത്തിലുമാണ് ഈ ചിത്രത്തില്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഴഗപ്പന്‍. സംഗീതം ബിജിബാല്‍.

Comments

comments