ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍ ഹോം പേജ് മാറ്റുന്നതിന്‌


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തുറക്കുമ്പോല്‍ സാധാരണ എല്ലായ്‌പോഴും ദൃശ്യമാകുക msn.com എന്ന വെബ് പേജ്/സൈറ്റായിരിക്കും. നമുക്ക് ഇഷ്ടപ്പെട്ട വെബ് പേജ് ഹോം പേജായി മാറ്റാന്‍ വേണ്ടി, മെനുബാറില്‍ നിന്ന് ടൂള്‍സ് മെനു ക്ലിക്ക് ചെയ്ത് Internet Options ക്ലിക്ക് ചെയ്യുക. അവിടെ വരുന്ന ഡയലോഗ് ബോക്‌സില്‍ General tab സെലക്ട് ചെയ്ത് Home page എന്നയിടത്ത് വരുന്ന ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന വെബ് സൈറ്റിന്റെ പേര് കൊടുക്കുക. അല്ലെങ്കില്‍ Use Current എന്നത് ക്ലിക്ക് ചെയ്യുക. നിങ്ങള്‍ തുറന്നുവച്ചിരിക്കുന്ന പേജ് ഏതാണോ അത് നിങ്ങളുടെ ഹോം പേജായി വരും.
വീണ്ടും പഴയ ഹോം പേജിലേക്ക് മാറണമെങ്കില്‍ Use Default എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

Comments

comments