ആസിഫ് അലിയുടെ പുതിയ ചിത്രം നെല്ലിക്ക


Asif-Ali-Keralacinema
Asif Ali’s new film is Nellikka

മുപ്പതോളം സിനിമകള്‍ക്ക് ചിത്രസംയോജനം നിര്‍വ്വഹിച്ചിട്ടുള്ള ബിജിത് ബാലയുടെ കന്നിച്ചിത്രമായ നെല്ലിക്കയില്‍ ആസിഫ് അലി നായകനാകുന്നു. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന ‘നെല്ലിക്ക’ മലയാളി മനസ്സില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒന്നാണ്. ആ പേരിലൊരുക്കുന്ന ചിത്രം എന്നും ഓര്‍മിക്കാവുന്ന ഒരു ഫാമിലി ത്രില്ലര്‍ എന്റര്‍ടെയിനറായിരിക്കും. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി ഈ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ പിആര്‍ അരുണാണ് നെല്ലിക്കയ്ക്ക് കഥ രചിച്ചിരിക്കുന്നത്. ഫിബ്രവരി അവസാനം കോഴിക്കോട്ട് നെല്ലിക്കയുടെ ചിത്രീകരണം ആരംഭിക്കും.

English Summary: Asif Ali’s new film is Nellikka

Comments

comments