അനുശ്രീ ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷത്തില്‍



ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനുശ്രീ ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലെത്തുന്നു. നവാഗതനായ ശംഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെടി വഴിപാട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ മാത്രമല്ല ചാനലിലെ സ്റ്റാര്‍ പെര്‍ഫോമര്‍ കൂടിയാണ് അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രം. മുമ്പ് താന്‍ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരിക്കും ഈ ചിത്രത്തിലേതെന്ന് അനുശ്രീ പറ‌യുന്നു. താന്‍ മേക്ക്ഓവര്‍ നന്നായി ആസ്വദിക്കുകയാണെന്നും മലയാള സിനിമയിലെ നിലവിലെ ട്രെന്‍ഡുകള്‍കള്‍ക്ക് അനുസരിച്ച് താന്‍ മാറിചിന്തിക്കുക ആയിരുന്നെന്നും അനുശ്രീ പറഞ്ഞു.

English Summary : Anusri in TV reporter’s role

Comments

comments