അനന്യ, സണ്ണി വെയ്ന്‍ -രക്തരക്ഷസ്സ്



മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം ഒരു ഹൊറര്‍ ത്രിഡി ചിത്രം മലയാളത്തില്‍ വരുന്നു. പോള്‍ സംവിധാനം ചെയ്യുന്ന രക്തരക്ഷസ്സ് എന്ന ചിത്രത്തില്‍ അനന്യയും, സെക്കന്‍ഡ് ഷോ ഫെയിം സണ്ണി വെയ്‌നും പ്രധാന വേഷം ചെയ്യുന്നു. കുട്ടിച്ചാത്തന്റെ കാമറ കൈകാര്യം ചെയ്ത കെ.പി നമ്പ്യാതിരി കാമറയും, ജിമോന്‍ പുല്ലേലി സാങ്കേതിക മേഖലയും കൈകാര്യം ചെയ്യുന്നു. സെയിന്റ് ഡ്രാക്കുള എന്ന ഹോളിവുഡ് ചിത്രത്തില്‍ പ്രവര്‍ത്തിച്ച ആളാണ് ജിമോന്‍.
ഈ ചിത്രത്തെ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

Comments

comments