ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ ഓണത്തിന്



സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ ഓണത്തിന് റിലീസ് ചെയ്യും. പലകാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. ഇന്ദ്രജിത്, അസിഫ് അലി, ജയസൂര്യ,ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഭാമ, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പ്രവീണ എന്നിവരാണ് നായികാവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്നത് കൃഷ്ണ പൂജപ്പുരയാണ്.

Comments

comments