സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആന്‍ അഗസ്റ്റിന് അത്ലറ്റിന്റെ വേഷത്തിലെത്തുന്നു. റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ജിഷ്ണു, സിദ്ധാര്‍ത്ഥ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു അത്ലറ്റിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. റെബേക്കയെന്ന കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്. നിര്‍മല്‍, കലാഭവന്‍ മണി, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിയാസ് ബെക്കര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീത സംവിധാനം. ഉപാധ്യായ മുവി ക്രാഫ്റ്റ്സിന്റെ ബാനറില്‍ വെങ്കടേഷ് ഉപാധ്യായ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.സി അശോകാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും.
Home » Keralacinema » Malayalam Cinema News » സ്പോര്‍ട്സ് താരമായി ആന്‍ അഗസ്റ്റിന്