സിംഹാസനം ആഗസ്റ്റ് 10 ന്



പ്രിഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് സിംഹാസനം ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും.പല തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട ചിത്രമാണ് സിംഹാസനം. പ്രഥ്വിരാജിനൊപ്പം സായ്കുമാറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വന്ദന, ഐശ്വര്യ ദേവന്‍ എന്നിവരാണ് നായികമാര്‍. നാടുവാഴികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ സിംഹാസനത്തിന്റെ കഥാതന്തു ഇംഗ്ലീഷ് ക്ലാസിക് ചലച്ചിത്രം ഗോഡ്ഫാദറാണെന്ന് പ്രിഥ്വിരാജും, ഷാജി കൈലാസും പറയുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന പ്രിഥ്വിരാജിന് ഈ ചിത്രം വിജയം നല്കുമോയെന്ന് സിനിമാലോകം ഉറ്റുനോക്കുന്നു.

Comments

comments