ഷാജി കൈലാസ് പ്രിഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും



സിംഹാസനത്തിന്റെ ദയനീയമായ പരാജയത്തിന് ശേഷം ഷാജി കൈലാസ് – പ്രിഥ്വിരാജ് ടീം വീണ്ടും ഒരുമിക്കുന്നു. ജയറാം നായകനാകുന്ന മദിരാശിക്ക് ശേഷമാകും ഈ ചിത്രം ആരംഭിക്കുക. ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മാറി ഹ്യൂമറാണ് മദിരാശി കൈകാര്യം ചെയ്യുന്നത്. മുമ്പ് ആരംഭിച്ച് പിന്നീട് ഉപേക്ഷിച്ച രഘുപതി രാഘവ രാജാറം എന്ന ചിത്രം പ്രിഥ്വിരാജിനെ നായകനാക്കി വീണ്ടും തുടങ്ങാനാണ് ഷാജിയുടെ തീരുമാനം. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഏറെ മാറ്റം വരുത്തിയതിന് ശേഷമാണ് വീണ്ടും ആരംഭിക്കുന്നത്.

Comments

comments