ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്



അരികെക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇംഗ്ലീഷ്. ജയസൂര്യ, നിവിന്‍ പോളി എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, രമ്യ നമ്പീശന്‍ എന്നിവരും പ്രധാന റോളുകളിലുണ്ട്. ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലാണ് നദിയ മൊയ്തു മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ലണ്ടനില്‍ താമസിക്കുന്ന മലയാളികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മുകേഷ്, സോന നായര്‍, മുരളി മേനോന്‍ തുടങ്ങിയവരും താരനിരയില്‍ പെടുന്നു.

Comments

comments