വെബ്റൂട്ട് -സിസ്റ്റം ഹെല്‍ത്ത് വര്‍ദ്ധിപ്പിക്കാം


കംപ്യൂട്ടറിലെ അനാവശ്യ ഫയലുകള്‍ കാലികമായി നീക്കം ചെയ്യാനും, മെമ്മറി കയ്യടക്കുന്ന പ്രോഗ്രാമുകളെ കണ്ടെത്താനും പ്രോഗ്രാമുകളുണ്ട്. ഇവ ഉപയോഗിക്കുന്നത് വഴി സിസ്റ്റം പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനും തകരാറുകളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനും കഴിയും. ഇത്തരം കാര്യത്തിനുപയോഗിക്കാവുന്ന ഒരു ടൂളാണ് വെബ്റൂട്ട് സിസ്റ്റം അനലൈസര്‍.
ഒന്നോ രണ്ടോ മിനുട്ടുകള്‍ മാത്രമേ ഈ പ്രോഗ്രാം സ്കാനിങ്ങിന് എടുക്കുകയുള്ളു. ചെക്ക് ചെയ്ത ഐറ്റങ്ങലും, ക്രിട്ടിക്കലായ വിവരങ്ങളും ഒരു ലിസ്റ്റായി നിങ്ങള്‍ക്ക് കാണിച്ച് തരും. മാല്‍വെയര്‍ സ്റ്റാറ്റസ്, ആന്റി വൈറസ് സ്റ്റാറ്റസ്, ഹാര്‍‍ഡ് വെയര്‍ പവര്‍, ഫയര്‍വാള്‍, ടെംപററി ഫയലുകള്‍ തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് ചെക്ക് ചെയ്യാം.

Download

Comments

comments