വീണ്ടും ഒരു ഡാം ചിത്രം.


മുല്ലപ്പെരിയാര്‍ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ലെങ്കില്‍ പോലും ഏറെ വിവാദങ്ങളുയര്‍ത്തിയ ചിത്രമായിരുന്നു സോഹന്‍ റോയിയുടെ ഡാം 999. ഈ ചിത്രം ഇതുവരെയും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തിട്ടില്ല.
ഇപ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെടുത്തി പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ജംഗ്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദീപക് നമ്പൂതിരിയാണ്. നിര്‍മ്മാണം അല്‍ അമല്‍ മുവീസ്. അശോക് രാജ്, തിലകന്‍, സുരാജ് വെഞ്ഞാറമൂട്, അശോകന്‍, കൊച്ചുപ്രേമന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

Comments

comments