വിസിബിളല്ലാത്ത ഫയലുകള്‍ ഡ്രൈവുകളിലുണ്ടോ?


പലപ്പോഴും നമ്മള്‍ക്ക് അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ് ഇത്. ഫയലുകളൊന്നും ഡിസ്‌കിലില്ല പക്ഷേ സ്‌പേസ് കുറവ് കാണുന്നു. ആട്രിബ്യൂട്ടിലുള്ള മാറ്റമാണ് ഇതിന് കാരണം. വൈറസുകള്‍ കംപ്യൂട്ടറിലുണ്ടെങ്കില്‍ ഇത് സ്വഭാവികമാണ്.
ആന്റിവൈറസ് കംപ്യൂട്ടറിലില്ലെങ്കില്‍ ഇത് സംഭവിക്കാം. പിന്നെ വേണ്ടത് ഇവയെ കണ്ടെത്തുകയാണ്. New folder എന്ന പേരില്‍ ഒരു ഫയലുണ്ടാവുകയും അതിനുള്ളില്‍ newfolder.exe എന്ന പേരില്‍ മറ്റൊരു ഫയല്‍ ഉണ്ടാവുകയും ചെയ്താല്‍ വൈറസുണ്ടെന്ന് ഉറപ്പിക്കാം.
ഇത്തരം ഫോള്‍ഡറുകള്‍ ഉണ്ടോയെന്ന് കാണാന്‍ Tools മെനു എടുത്ത് Folder options എടുക്കുക. ഒരു ബോക്‌സ് വരും.

View tab ല്‍ പോയി Hide protected operating system files അണ്‍ചെക്ക് ചെയ്യുക.
Show hidden files and folders സെലക്ട് ചെയ്യുക.
Apply നല്കുക.
വൈറസുകള്‍ തടയാന്‍ നല്ലൊരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ.

Comments

comments