വിന്‍ഡോസ് സെവനില്‍ ഫയല്‍/ഫോള്‍ഡര്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍


അണ്‍ഓതറൈസ്ഡ് ആയ ഉപയോഗത്തില്‍ നിന്ന് നിങ്ങളുടെ സ്വകാര്യ അല്ലെങ്കില്‍ ഓഫിസ് രേഖകളെ സംരക്ഷിക്കാനുള്ള വഴിയാണ് എന്‍ക്രിപ്ഷന്‍.  ഇതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ പ്രാധാന്യമുണ്ട്.
എങ്ങനെ എന്‍ക്രിപ്ഷന്‍ നടത്താമെന്ന് നോക്കാം
എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക
General ടാബില്‍ താഴെയുള്ള Advenced ബട്ടണില്‍ ക്ലിക്ക് ചെയ്യുക
പുതുതായി വരുന്ന ബോക്‌സില്‍ Encrypt contents to secure data ചെക്ക് ചെയ്യുക
നിങ്ങള്‍ ഒരു ഫോള്‍ഡറാണ് എന്‍ക്രിപ്റ്റ് ചെയ്യുന്നതെങ്കില്‍ മറ്റൊരു ബോക്‌സില്‍ പ്രോംപ്റ്റ് വരും. അത് OK നല്കുക
ഇപ്പോള്‍ ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ തുടങ്ങും.
നിങ്ങള്‍ ആദ്യമായാണ് എന്‍ക്രിപ്ഷന്‍ നടത്തുന്നതെങ്കില്‍ നിങ്ങള്‍ എന്‍ക്രിപ്ഷന്‍ കീ സൂക്ഷിച്ച് വെക്കേണ്ടതുണ്ട്‌

Comments

comments