വിന്‍ഡോസ് എക്‌സ്.പിയില്‍ സ്റ്റാര്‍ട്ട് അപ് പ്രോഗ്രാം തടയാം


പലകാരണങ്ങളാല്‍ നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട് അപില്‍ വരുന്ന പ്രോഗ്രാമുകള്‍ ഒഴിവാക്കേണ്ടി വന്നേക്കാം. കംപ്യൂട്ടര്‍ സ്റ്റക്കാവുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ പഴയകംപ്യൂട്ടരുകല്‍ ഉപയോഗിക്കുമ്പോഴുണ്ടാകാം.
ഇത്തരത്തില്‍ പ്രോഗ്രാം ഒഴിവാക്കുക വഴി വേഗത്തില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാക്കാം.
അതിനായി ആദ്യം Start എടുക്കുക. അതില്‍ Run എടുത്ത് msconfig എന്ന് ടൈപ്പ് ചെയ്യുക. ഇത് എന്റര്‍ ചെയ്യുക വഴി സിസ്റ്റം കോണ്‍ഫിഗുറേഷന്‍ ലഭിക്കും.
അതില്‍ startup എടുക്കുക.
ഇതില്‍ പ്രോഗ്രാമുകള്‍ അണ്‍ചെക്ക് ചെയ്ത് സ്്റ്റാര്‍ട്ടപ്് പ്രോഗ്രാമുകള്‍ തടയാം.
ഇങ്ങനെ അണ്‍ചെക്ക് ചെയ്ത് ok നല്കുമ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാനാവശ്യപ്പെടും.

Comments

comments