വിക്കി ഡോണര്‍ റീമേക്കുമായി ദിലീപ്



ബോളിവുഡില്‍ ഹിറ്റായ വിക്കി ഡോണര്‍ എന്ന ചിത്രം റീമേക്ക് ചെയ്യാന്‍ ദിലീപ് ഒരുങ്ങുന്നു. ഒരു ബീജദാതാവിന്റെ രസകരമായ കഥയാണ് ഈ ചിത്രം പറഞ്ഞത്. ആയുഷ്മാന്‍ ഖുറാന, യാമി ഗൗതം, അന്നു കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. മലയാളം പതിപ്പില്‍ ദീലീപ് നായകവേഷത്തിലഭിനയിക്കും. ചിത്രത്തിന്റെ റീമേക്ക് അവകാശം ദിലീപ് വാങ്ങിയതായാണ് വാര്‍ത്ത. വിക്കി ഡോണറില്‍ അന്നു കപൂര്‍ അഭിനയിച്ച ഡോക്ടറുടെ വേഷം ബാബുരാജ് ചെയ്യുന്നു. പ്രേക്ഷക, നിരൂപക പ്രശംസ ഏറെ നേടിയെടുത്ത ചിത്രമാണ് ഇത്. ഹിന്ദിയില്‍ ജോണ്‍ അബ്രാഹമാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

Comments

comments