ലാല്‍ ജോസ് ശ്രീനിവാസന്‍ ടീം വീണ്ടും



ഏറെക്കാലത്തിന് ശേഷം ലാല്‍ ജോസ് ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. വാടകക്കൊലയാളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡി സബ്ജക്ടാണ് കൈകാര്യം ചെയ്യുന്നത്. സന്തോഷ് ദാമോദര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും ശ്രീനിവാസനാണ് എഴുതുന്നത്. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിച്ചേക്കും. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലാണ് ശ്രീനിവാസനും, ലാല്‍ ജോസു ആദ്യമായി ഒന്നിക്കുന്നത്. ലാല്‍ ജോസ് ഇപ്പോള്‍ പ്രിഥ്വിരാജ്, നരേയ്ന്‍ എന്നിവരെ നായകരാക്കി അയാളും ഞാനും തമ്മില്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്.

Comments

comments