ലാല്‍ ജോസ് വീണ്ടും ദിലീപിനെ നായകനാക്കുന്നു



സ്പാനിഷ് മസാലക്ക് ശേഷം വീണ്ടും ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സിനിമ സംവിധാനം ചെയ്യുന്നു. മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ ഹിറ്റ് പടങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച ഇവരുടെ അവസാന ചിത്രം സ്പാനിഷ് മസാല വലിയ ശ്രദ്ധനേടിയിരുന്നില്ല. ഏഴു സുന്ദരരാത്രികള്‍ എന്നാണ് പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേര്. തമാശചിത്രമായി പ്ലാന്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് മുമ്പായി നരേയ്ന്‍, പ്രിഥ്വിരാജ് എന്നിവര്‍ അഭിനയിക്കുന്ന അയാളും ഞാനും തമ്മില്‍ ലാല്‍ ജോസ് പൂര്‍ത്തിയാക്കും. ഒരു മമ്മൂട്ടി ചിത്രവും ലാല്‍ ജോസ് സംവിധാനം ചെയ്യുന്നുണ്ട്.

Comments

comments