ലാല്‍-അസിഫ് അലി വീണ്ടും.


സാള്‍ട്ട് എന്‍ പെപ്പറിലൂടെ ശ്രദ്ധേയമായ ലാല്‍-അസിഫ് അലി കൂട്ട്‌കെട്ട് വീണ്ടും. തലപ്പാവ് എന്ന ചിത്രത്തിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറി എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ശ്വേത മേനോന്‍, ഭാവന, പത്മപ്രിയ എന്നിവരും ഫ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. അങ്ങാടിതെരു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ മോഹനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.
അതിനിടെ അസിഫ് അലി ആക്ഷന്‍ ഹീറോയാകുന്ന അസുരവിത്ത് ഈ ആഴ്ച റിലീസാകും. എ.കെ സാജനാണ് ഈ ചിത്രത്തിന്റെ സംവിധാനം. ഇത് വിജയിച്ചാല്‍ അസിഫിന്റെ കരിയറിലെ വഴിത്തിരിവാകും.

Comments

comments