ലാല്‍ജോസ് പുതിയ നായികയെ കണ്ടെത്തുന്നു



സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത വിവല്‍ ആക്ടിവ് ബിഗ് ബ്രേക്ക് പ്രേക്ഷകര്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ടാകും. നായിയാകാനുള്ള റിയാലിറ്റി ഷോ ആയിരുന്നു ഇത്. ഒന്നം സ്ഥാനത്ത് എത്തുന്ന ആള്‍ക്ക് ജൂറിയായിരുന്ന ലാല്‍ ജോസിന്റെ സിനിമയില്‍ അവസരമായിരുന്നു പ്രധാന വാഗ്ദാനം. അനുശ്രീ ആണ് ഈ ഷോയില്‍ ഒന്നാമതെത്തിയത്. ഇപ്പോള്‍ ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ അനുശ്രീക്ക് റോള്‍ നല്കിയിരിക്കുന്നു ലാല്‍. ലാല്‍ ജോസ് തന്നെ നിര്‍മ്മിക്കുന്ന ഡയമണ്ട്‌നെക്ലേസ് ദുബായിലാണ് ഷൂട്ട് ചെയ്യുന്നത്. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് രചന.

Comments

comments