റോമന്‍സിനെതിരേ കേസ്



ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സിനെതിരെ ക്രൈസ്തവ സഭ രംഗത്ത്. ബിജു മേനോനും, കുഞ്ചാക്കോ ബോബനു വൈദിക വേഷം കെട്ടിയ ചിത്രം തീയേറ്ററുകളില്‍ മികച്ച വിജയം നേടുന്നതിനിടെയാണ് സഭാധികാരികള്‍ ചിത്രത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. ചങ്ങനാശ്ശേരി അതിരൂപതയാണ് പരാതി നല്കിയിരിക്കുന്നത്. സംവിധായകനും, കുഞ്ചാക്കോ ബോബനും, ബിജു മേനോനും, ചിത്രം നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, സ്ക്രിപ്റ്റ് റൈറ്റര്‍ വൈ.വി രാജേഷ് എന്നിവര്‍ക്കെല്ലാമെതിരെ കേസുണ്ട്. പൗരോഹിത്യത്തെ അപമാനിക്കുന്നുവെന്നും, കുമ്പസാരത്തെയും, വിശുദ്ധകുര്‍ബാനയെയും അവഹേളിക്കുന്നുമെന്നാണ് പരാതിയില്‍ പറയുന്നത്. അതുപോലെ കള്ളന്‍മാരുടെ പ്രതിമ നിര്‍മ്മിച്ച് വിശുദ്ധരാക്കി ആരാധിക്കുന്ന സീനിനുമെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ ക്രൈസ്തവ സഭ ഒരു ചലച്ചിത്രത്തിനെതിരെ രംഗത്തെത്തവേ ജനുവരി 25 ന് റിലീസ് ചെയ്യാനിരുന്ന കമലഹാസന്‍റെ വിശ്വരൂപം മുസ്ലിം സംഘടനകളുടെ പരാതിയെതുടര്‍ന്ന് പതിനഞ്ച് ദിവസത്തേക്ക് റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

Comments

comments