രഞ്ജിനി ഹരിദാസിന് പുതിയ ചിത്രം



ടെലിവിഷനില്‍ നിന്ന് സിനിമയിലേക്ക് പ്രവേശിച്ച രഞ്ജിനി ഹരിദാസിന് പുതിയൊരു ചിത്രം കൂടി. എന്‍ട്രി എന്ന ചിത്രത്തില്‍ പോലീസ് ഓഫിസറുടെ വേഷം അവതരിപ്പിച്ചാണ് രഞ്ജിനി സിനിമ അഭിനയം തുടങ്ങിയത്. രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന വാട്ട് ദ എഫ് എന്ന ചിത്രത്തിലാണ് പുതിയ റോള്‍. ഇതില്‍ സെക്സി വേഷമാവും രഞ്ജിനി ചെയ്യുക എന്നാണ് വാര്‍ത്ത. ഹെലിക്യാം ഉപയോഗിച്ചാവും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്. മനോജ് കെ.ജയന്‍,​ ടിനി ടോം,​ കലാഭവന്‍ മണി,​ സായ്‌കുമാര്‍, നന്ദു എന്നിവരും കന്നഡ നടന്‍ മനോജ് സൂര്യനാരായണനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments