മികച്ച നാല് ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വ്വീസുകള്‍


ഇത് ഓണ്‍ലൈന്‍ സ്‌റ്റോറേജിന്റെ കാലമാണല്ലോ. സ്വന്തം ഫയലുകളും, മറ്റ് ഡാറ്റകളും ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ സ്‌റ്റോര്‍ ചെയ്യുന്നത് ഇന്ന് സാധാരണമായിക്കഴിഞ്ഞു. മികച്ച അഭിപ്രായം നേടിയ ചില ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വ്വീസുകളെ പരിചയപ്പെടാം,
1.SugarSync

https://www.sugarsync.com/tour/
ഇത് ഒരു ഓണ്‍ലൈന്‍ ക്ലൗഡ് സ്‌റ്റോറേജ് സര്‍വ്വീസാണ്. ബാക്ക് അപ്, സിങ്ക്, ഷെയര്‍ സൗകര്യങ്ങള്‍ ഇതില്‍ ലഭിക്കും. മൊബൈല്‍ വഴി ആക്‌സസ് ചെയ്യാനും സൗകര്യമുണ്ട്.
ഫ്രീപ്ലാനില്‍ 5 ജി.ബി ലഭിക്കും. ഓരോ റഫറലിനും 500 എം.ബിയും ലഭിക്കും.
വിന്‍ഡോസ്, മാക് എന്നിവ സപ്പോര്‍ട്ട് ചെയ്യും.
സിങ്ക് ചെയ്യാവുന്ന സിസ്റ്റങ്ങള്‍ക്ക് പരിധിയില്ല
മ്യൂസിക് ഫയലുകള്‍ Sugarsync music പ്ലെയര്‍ വഴി പ്ലേ ചെയ്യാം.
https://www.sugarsync.com/referral?rf=cpiygs6st7hv0
2. Box.net

ഇതും മികച്ച ഓണ്‍ലൈന്‍ സ്‌റ്റോറേജാണ്. ഫ്രി യൂസേഴ്‌സിന് പരിമിതമായ ഒപ്ഷന്‍സേ ലഭിക്കു.
ഫ്രീ പ്ലാനില്‍ 5 ജി.ബി, അതില്‍ ഫയല്‍ സൈസ് ലിമിറ്റ് 25 എം.ബി
ഡയറക്ട് വെബ് ലിങ്ക്.
മൊബൈല്‍ ആക്‌സസ് എന്നിവയുണ്ട്.
3. Drop Box

മുകളില്‍ പറഞ്ഞവയേക്കാള്‍ സിംപിളാണ് ഇത്.സിങ്ക്, ബാക്ക് അപ്, മൊബൈല്‍ ആക്‌സസ്, ഡെസ്‌ക്ടോപ്പ് ക്ലയന്റ് എന്നിവ ഉണ്ട്. ഫ്രി വേര്‍ഷനില്‍ 2 ജി.ബി ലഭിക്കും. ഓരോ റഫറലിനും 250 എം.ബി ലഭിക്കും.
ഫയല്‍ അപ് ലോഡ് സൈസ് മാക്‌സിമം 300 എം.ബി യാണ്.
db.tt/oph2Gy6
4. windows Live Skydrive

മൈക്രോസോഫ്റ്റിന്റെ സര്‍വ്വീസാണ് ഇത്. 25 ജി.ബി ഫ്രീ സ്‌പേസ് ഇതിന് ലഭിക്കും. മൈക്രോസോഫ്റ്റ് ഓഫിസ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഓണ്‍ലൈനായി ഇതില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റും. ഫോട്ടോ ആല്‍ബം, ആക്‌സസ് കണ്‍ട്രോള്‍ ബേസ്ഡ് ഷെയറിങ്ങ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളുള്ള ഇത് മികച്ച ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വ്വീസാണ്.

Comments

comments