മള്‍ട്ടിപ്പിള്‍‌ ഇമേജ് എഡിറ്റിങ്ങ് ഒരേസമയം ചെയ്യാം


വിന്‍ഡോസിലെ ഡിഫോള്‍ട്ട് ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമാണല്ലോ എം.എസ് പെയിന്‍റ്. എന്നാല്‍ പരിമിതമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. കൂടുതല്‍ അഡ്വാന്‍സ്ഡ് ആയി ഉപയോഗിക്കാവുന്ന ഫോട്ടോഷോപ്പ് മികച്ച പ്രോഗ്രാമാണെങ്കിലും അതിന് അല്പം പരിശീലനവും വൈദഗ്ദ്യവും ആവശ്യമുണ്ട്. എന്നാല്‍ ഇവക്കിടയിലുള്ള,
മള്‍ട്ടിപ്പിള്‍ ഇമേജ് എഡിറ്റിങ്ങ് സാധ്യമാക്കുന്ന ഒരു പ്രോഗ്രാമാണ് വേണ്ടതെങ്കില്‍ അതിനുള്ളതാണ് SunlitGreen BatchBlitz.
വളരെ എളുപ്പത്തില്‍ നിരവധി ഇമേജുകള്‍ ഒരുമിച്ച് എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് റണ്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇന്റര്‍ഫേസിലേക്ക് ചിത്രങ്ങള്‍ ഡ്രാഗ് ചെയ്തിടാം. പല എഡിറ്റിങ്ങ് ഒപ്ഷന്‍സ് ഇതിന് ലഭ്യമാണ്. ഇമേജില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കുക, വാട്ടര്‍മാര്‍ക്ക് ചെയ്യുക, കോണ്‍ട്രാസ്റ്റ് തുടങ്ങിയവ മാറ്റം വരുത്തുക തുടങ്ങിയവയൊക്കെ ഇവിടെ ചെയ്യാം.
അതുപോലെ തന്നെ സെലക്ട് ചെയ്ത ഇമേജുകളുടെ ഫോര്‍മാറ്റ് എളുപ്പത്തില്‍ മാറ്റം വരുത്താനും ഇത് ഉപയോഗപ്പെടുത്താം.

Download

Comments

comments