മലയാളത്തിലെ പ്രൊഡ്യൂസര്‍മാര്‍ ആക്ടീവല്ലെന്ന് ബാബു ആന്റണി


ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അവസാനമായി പ്രത്യക്ഷപ്പെട്ട ബാബു ആന്റണി മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ല. എന്നാല്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചുകഴിഞ്ഞ ബാബു ആന്റണി ഇപ്പോള്‍ കോബ്രയിലും, ഗ്രാന്‍ഡ്മാസ്റ്ററിലും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഇത് മടങ്ങിവരവല്ലെന്ന് ഇദ്ദേഹം പറയുന്നു. പല ഭാഷകളിലായി താന്‍ തിരക്കിലായിരുന്നെന്ന് ബാബു ആന്റണി പറയുന്നു.വിണ്ണൈതാണ്ടി വരുവായ്, ഏക് ദീവാന ഥാ എന്നീ ചിത്രങ്ങളില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് സിനിമ മലയാളത്തില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണെന്നും അവിടത്തെ നിര്‍മ്മാതാക്കള്‍ക്ക് ചിത്രത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അതിന്റെ തരത്തിനനുസരിച്ചേ പണം ചെലവാക്കൂ എന്നും ആന്റണി പറയുന്നു. മലയാളത്തിലെ പ്രൊഡ്യൂസര്‍മാര്‍ക്ക് ഈ ധാരണ ഇല്ല.
ബാബു ആന്റണി വൈകാതെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പിയാനോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ചേ താരങ്ങളെ തിരഞ്ഞെുക്കൂ എന്ന് ഇദ്ദേഹം പറഞ്ഞു. ഇത് ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്.
തിരക്കഥ ജോണ്‍ പോള്‍. ബാബുആന്റണിയുടെ ഭാര്യ കത്രീന ഇതില്‍ ഗാനം ആലപിക്കുന്നു.

Comments

comments