മമ്മൂട്ടിക്ക് നായിക വിദ്യ ബാലന്‍?



സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായി വിദ്യബാലനെത്തുന്നു എന്ന് വാര്‍ത്ത. പല മലയാളം പ്രൊജക്ടുകളിലേക്കും വിദ്യബാലനെ പരിഗണിച്ചുവെങ്കിലും അവയൊന്നും നടക്കുകയുണ്ടായില്ല. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധകാണിക്കുന്ന വിദ്യയെയാണ് സലിം അഹമ്മദ് തന്റെ ചിത്രത്തിലെ നായികയായി പരിഗണിക്കുന്നത്. കുഞ്ഞനന്തന്റെ കട എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആദാമിന്റെ മകന്‍ അബുവിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ഇതില്‍‌ നായികക്ക്. വിദ്യ മലയാളത്തിലേക്ക് എത്തുമോയെന്ന് വൈകാതെയറിയാം.

Comments

comments