ബോംബെ രവി അന്തരിച്ചു.



പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 1962 ല്‍ ജനിച്ച ബോംബെരവി യുടെ ശരിക്കുള്ള പേര് രവി ശങ്കര്‍ ശര്‍മ്മ എന്നാണ്. നിരവധി ഹിന്ദി, മലയാളം ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്.
ചാദ് വിന്‍ കാ ചാന്ദ്, ഹംരാസ്, ആന്‍ഖേന്‍, ഗരാന തുടങ്ങി നിരവധി ഹിറ്റുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1980 ല്‍ മലയാള സിനിമയില്‍ പ്രവേശിച്ച രവി പഞ്ചാഗ്നി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ പ്രശസ്തനായി. നഖക്ഷതങ്ങള്‍, വൈശാലി, എന്നിവ പ്രധാന ചിത്രങ്ങളാണ്. മലയാളത്തില്‍ അവസാനം ഈണമിട്ടത് ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിനാണ്.

Comments

comments