ബാബു ജനാര്‍ദ്ധനന്റെ പുതിയ ചിത്രം



തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ധനന്‍ സംവിധായകനായി അരങ്ങേറ്റം നടത്തിയ ചിത്രമായിരുന്നു ബോംബെ മാര്‍ച്ച് 12. ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
ഇപ്പോള്‍ തന്റെ പുതിയ ചിത്രവുമായി ബാബു ജനാര്‍ദ്ധനന്‍ മടങ്ങി വരുന്നു. ഭക്തി പ്രസ്ഥാനം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ആള്‍ ദൈവങ്ങളെ കേന്ദ്രമാക്കിയാണ്.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. സുരാജ് വെഞ്ഞാറമൂട് ഡബിള്‍ റോളിലെത്തുന്ന ഈ ചിത്രത്തിന്റെ രചനയും ബാബുവിന്റേതാണ്. ബോംബെ മാര്‍ച്ചിലൂടെ സിനിമയിലെത്തിയ അഫ്‌സല്‍ യൂസഫ് ഈ ചിത്രത്തിന് സംഗീതം നല്കുന്നു. ഈ ചിത്രത്തിന് ശേഷം യുവതാരങ്ങളായ പ്രിഥ്വിരാജ്, ജയസൂര്യ എന്നിവരെ വച്ചായിരിക്കും ഇദ്ധേഹത്തിന്റെ പുതിയ പ്രൊജക്ടുകള്‍.
ഭക്തി പ്രസ്ഥാനത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങും.

Comments

comments